NEWS
ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
17/01/2026 06:49 AM IST
nila

തിരുവനന്തപുരം: കോളജ് വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. ആറ്റിങ്ങൽ നാവായിക്കുളത്ത് ഇന്നു പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. 47 വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.
തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പഠനാവശ്യത്തിനായി വിഴിഞ്ഞം പോർട്ടിലേക്ക് പോകുകയായിരുന്നു വിദ്യാർത്ഥികൾ. റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒരു വിദ്യാർത്ഥിയുടെ ശരീരത്തിൽ കമ്പി തുളച്ചുകയറിയിട്ടുണ്ട്. ഈ വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ വിദ്യാർത്ഥികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









